Tuesday, July 24, 2007

സിംഗപ്പൂര്‍ ബ്ലോഗേഴ്സ് മീറ്റ്

സിംഗപ്പൂരിലെ മലയാളം ബ്ലോഗ്ഗേഴ്സായ ബഹുവ്രീഹി, സതീഷ്, പുള്ളി എന്നിവരുമായി ഇന്നു രാത്രി ലിറ്റില്‍ ഇന്ത്യയിലെ സ്പൈസ് ജംഗ്ഷനില്‍ വെച്ചൊരു കൂടിച്ചേരല്‍. പുള്ളിക്ക് മകളുണ്ടായതിന്റെ അഘോഷവും അതിന്റെ കൂടെ നടന്നു. ചില ചിത്രങ്ങള്‍..


ബഹുവ്രീഹിസതീഷ്

പുള്ളി

24 അഭിപ്രായങ്ങള്‍:

 1. Siju | സിജു said...

  സിംഗപ്പൂര്‍ ബ്ലോഗ്ഗേഴ്സ് മീറ്റ് - ചിത്രങ്ങള്‍

 2. പുള്ളി said...

  ആരും തെറ്റിദ്ധരിയ്ക്കല്ലേ, അവസാനഫോട്ടോയിലെ‍ കിരീടം ഞാന്‍ മീറ്റുകള്‍ക്കു മാത്രമേ വെയ്ക്കുക പതിവുള്ളൂ....

  സിജൂ, ഞാന്‍ ഇതുവരെ പിടികിട്ടാപ്പുള്ളിയായിരുന്നു. ആകെയുള്ള ഒരു സസ്പെന്‍സും പോയി :)

 3. മൂര്‍ത്തി said...

  കിരീടം വെച്ചപ്പോള്‍ പുള്ളിക്കൊരു രാജകല. :)സ്ഥിരം വെയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചുകൂടേ? :)

 4. RR said...

  സിജു ഒഴിച്ചു ബാക്കി എല്ലാവരെയും ആദ്യമാ കാണുന്നത്. സിജു എന്നു സിംഗപ്പൂര്‍ പോയി?

 5. വക്കാരിമഷ്‌ടാ said...

  ബഹുവിന്റെ കവിള് കണ്ടിട്ടാണോ പണ്ട് ലല്ലു പറഞ്ഞത് ഹൈമമാലിനിയുടെ കവിള് പോലെയെന്നോ മറ്റോ...

  പുള്ളിയെയും സതീഷിനെയും ആദ്യമായി കാണുന്നു. ഈ സിജു ആ സിജു തന്നെയാണോ-ആ സിജുവിന്റെ പടം കണ്ടിട്ടുണ്ട് എന്ന് തോന്നുന്നുവോ എന്നൊരു സംശയം...

  പുള്ളിക്കിരീടം ഉഗ്രന്‍. എല്ലാവര്‍ക്കും ആ ശംസകള്‍.

 6. ikkaas|ഇക്കാസ് said...

  പുള്ളീനെ നേരത്തെ കണ്ടaതുകൊന്റ് അമ്പരന്നില്ല.
  ബഹുവ്രീഹി എന്ന പേരു കേട്ടപ്പൊ കുറെക്കൂടി ഘനഘാംഭീര്യമുണ്ടന്ന് പണ്ട് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഈയിടെ പാട്ടു കേള്‍ക്കാന്‍ തുടങ്ങിയപ്പൊ ഇതിനെക്കാള്‍ സിമ്പളനെയാ പ്രതീക്ഷിച്ചത്.
  സതീഷിനെപ്പറ്റി പ്രത്യേകിച്ച് പിക്ചറൈസേഷന്‍ ഒന്നും നടത്തീട്ടില്ലായിരുന്നത് കൊണ്ട് പ്രത്യ്യേകിച്ചൊന്നും തോന്നീല്ല.
  സിജു വെറും ഉഡായിപ്പാണെന്ന് പണ്ടേ അറിയാം :)
  (പടമിട്ടതിനു നന്ദി. അഞ്ചാം തിയതി കാണുമ്പൊ ഇടിക്കരുത്.)

 7. Dinkan-ഡിങ്കന്‍ said...

  എല്ലാരെയും കാണാന്‍ സാധിച്ചതില്‍ ഞാന്‍ ധന്വന്ത്വരം കൊഴമ്പായി, തൃപ്തിയായി സിങ്കക്കുട്ടികളായ സിങ്കപ്പൂരുകാരേ :)

 8. കുറുമാന്‍ said...

  സിങ്കപ്പൂര്‍ ബ്ലോഗേഴ്സിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. പിന്നെ എടാ പിടി എന്നൊന്നും ബ്ലോഗ് മീറ്റ് നടത്താന്‍, ബ്ലോഗു നിയമം, സെക്ഷന്‍ ക്ഷ മിഞ്ഞ-301 പ്രകാരം അനുവദനീയമല്ല. മുന്‍കൂര്‍ അനുവാദം, ബ്ലോഗില്‍ അറിയിപ്പ് ഇതൊന്നും കൂടാതെ ബ്ലോഗ് മീറ്റ് കൂടിയതിന്റെ ഫൈന്‍ ബഹുവ്രീഹിക്ക് 7-8 ആഗസ്റ്റില്‍ ഒരു ദിവസവും, സിജുവിനു എപ്പോഴാ കാണണേന്ന് വച്ചാല്‍ അപ്പോഴും തരുന്നതാണ് (പുള്ളി ഇപ്പോ മടങ്ങി, സതീഷെപ്പോഴോ എന്തോ).

  ആശംസകള്‍.

 9. കുതിരവട്ടന്‍ :: kuthiravattan said...

  കിരീടം നന്നായിട്ടുണ്ട് :-)

 10. വേണു venu said...

  ഈ സിംഹപ്പൂരാളുകളെ അറിയാമെങ്കിലും കാണാന്‍‍ കഴിഞ്ഞതില്‍‍, കാണിച്ചതില്‍ നന്ദി. എല്ലാവര്‍ക്കും ഓരോ ആശംസകളും.:)

 11. saptavarnangal said...

  സിംഗപ്പൂര്‍ ബ്ലോഗന്മാരെ കണ്ടതില്‍ അതിയായ സന്തോഷം!
  അവസാന ഫോട്ടോയിലെ പുള്ളിയുടെ കിരീടം കൊള്ളാം,കൂടുതല്‍ കമന്റടിക്കുന്നില്ല :)

  ഒരു മുന്‍ സിംഗപ്പൂര്‍ ബ്ലോഗന്‍

 12. SAJAN | സാജന്‍ said...

  റിട്ടേണ്‍ ടിക്കറ്റും താമസിക്കാന്‍ സ്ഥലവും തന്നിരുന്നെങ്കില്‍ അയല്‍‌വാസിയായ ഞാനൂടെ വരാരുന്നല്ലൊ:) പുള്ളിയെ മാത്രമേ ഉണ്ടായിരുന്നുള്ളൂ കാണാന്‍, ഇനി വക്കാരിയേയും മറ്റ് ചില താരങ്ങളേയും കൂടെ കാണാന്‍ ഉണ്ട്പതിയെ അവരും പുറത്തിറങ്ങുമെന്ന് കരുതാം:)

 13. സങ്കുചിത മനസ്കന്‍ said...

  വക്കാരീ ദേ പിന്നേം കവിളിനെ ഉപമിക്കുന്നു.
  ബഹൂ സൂക്ഷിച്ചോ :):):):):):):);););)

 14. സു | Su said...

  എല്ലാവരേയും ഫോട്ടോയിലെങ്കിലും കണ്ടതില്‍ സന്തോഷം.

  സിജൂ :)

 15. മഴത്തുള്ളി said...

  അമ്പടാ സിജൂ, ഡല്‍ഹി മീറ്റു കഴിഞ്ഞു നേരെ സിങ്കപ്പൂരുപോയായിരുന്നോ അടുത്ത മീറ്റ്. ആരേയും അറിയിക്കാതെ നടത്തിയ ഈ മീറ്റ് കുറുമാന്‍ പറഞ്ഞപ്രകാരം ബ്ലോഗു നിയമം, സെക്ഷന്‍ ക്ഷ മിഞ്ഞ-301 പ്രകാരം അനുവദനീയമല്ല. സെക്ഷന്‍ 302-ഴ യില്‍ പറഞ്ഞിരിക്കുന്ന പിഴ ഒടുക്കേണ്ടിവരും. ;)

  പിന്നെ എന്താ ഒരു സ്റ്റൈലന്‍ ബുള്‍ഗാന്‍ താ......ടി.... :) ആളാകെ മാറിപ്പോയല്ലോ :)

  പിന്നെ ബഹുവ്രീഹി, സതീഷ്, പുള്ളി എന്നിവരെ കണ്ടതില്‍ സന്തോഷം. എല്ലാവര്‍ക്കും ആശംസകള്‍.

 16. തമനു said...

  എല്ലാരേം കണ്ടതില്‍ വളരെ സന്തോഷം.

  പക്ഷേ മുടിയുള്ളതിനാല്‍ ആര്‍ക്കുമൊരു സ്മാര്‍ട്നെസ്സില്ല... :)

  ഈ സാജന്‍ സിംഗപ്പൂരിലാണെന്നു പറയുന്നത് ചുമ്മാതാ ..?

 17. അഗ്രജന്‍ said...

  സിംഗപ്പൂരിയന്‍സിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം...

  ബഹു: ബഹു... ഒരൊന്നൊന്നര ലുക്കുണ്ട് :)
  സതീഷ്: നാട്ടില്‍ മഴയത്ത് പുറത്തിറങ്ങാതെ പുട്ടടിച്ചതിന്‍റെ റിസള്‍ട്ട് കാണാനുണ്ട് :)
  പുള്ളി: ആ കിരീടവും കിരീടക്കമന്‍റും തകര്‍ത്തു :)
  സിജു: വക്കാരി പറഞ്ഞതിനൊരൊപ്പ് :)

  ഇനിയും മീറ്റുകളും മീറ്റ് പടങ്ങളും വരട്ടെ...

 18. കൃഷ്‌ | krish said...

  ചിംഗാപ്പൂരിലെ ബ്ലോഗ് ചിംഗന്മാരെ കണ്ടതില്‍ സന്തോഷം. പുള്ളിക്ക് അഭിനന്ദനം. പുള്ളിയല്ലാത്തവര്‍ക്ക് ആശംസകള്‍.

 19. KuttanMenon said...

  എല്ലാവരേയും കണ്ടതില്‍ സന്തോഷം. ആശംസകള്‍ !

 20. Visala Manaskan said...

  നൈസ് റ്റു മീറ്റ് യു ഗഡീസ്..

  പുള്ളിക്ക്, പൂളില്‍ ചാടിയ ടോണിയുടെ ഒരു കട്ടുണ്ടല്ലോ!!!

  ???

 21. ബഹുവ്രീഹി=bahuvreehi said...

  ഹിമമാലിന്യത്തോടുപമിച്ഛ വക്കാരിഭാവനേ...

  ബഹുവ്രീഹീ.. വിളങ്ങുന്നു.. ഓംപുരി/ഗുലാം അലി/രാജന്‍ പി ദേവ് പോലെ നിന്മുഖം...
  എന്നൊക്കെ , മുഖത്തു ‘കല‘യുള്ള കലാകാരന്മാരുമായി ഉപമിച്ചിരുന്നുവെങ്കില്‍ ഞാന്‍ എന്തു സന്തോഷിചിരുന്നു!നാണക്കേടായി! ഞാന്‍ ഇനി എങ്ങനെ ബ്ലോഗേര്‍സിന്റെ പൊസ്റ്റു നോക്കും? :)

 22. G.manu said...

  All chullans.......great......oru chullathi missi.. kuzhappamilla..

 23. വക്കാരിമഷ്‌ടാ said...

  ഞങ്ങള്‍ ഫൈമിലിയുടെ മൊത്തം വീക്ക്‍നെസ്സായിപോയി കവിളെന്റെ ശങ്കൂ, ബഹൂ.

  കവിളുകണ്ടാല്‍ ഉപമിക്കാതിരിക്കാന്‍ വയ്യാതായി :)

  ഫൈമിലിയുടെ കവിളിന്റെ ഒരു അവിട്ട് ലൈന്‍ ഇവിടുണ്ട്

  അതുകൊണ്ട് ബഹൂ, പുള്ളീ, ശങ്കൂ കവിളില്‍ ഒരിക്കലും ലഞ്ചിക്കരുത്. കവിള്‍ ഒരു അഭിമാനമായി കൊണ്ടുനടക്കൂ. മന്നവേന്ദ്രാ തിളങ്ങുന്നു ചന്ദ്രനെപ്പോല്‍ നിന്‍ തല എന്നോ മറ്റോ അല്ലേ - അതായത് കഷണ്ടിത്തലപോലെ സ്മൂത്തായിരിക്കണം കവിളെന്നര്‍ത്ഥം.

  qw_er_ty

 24. പുള്ളി said...

  ഹ ഹ വക്കാരീ, ഞാനും ഇതേക്കുറിച്ച് രണ്ടുകവിള്‍ സംസാരിയ്ക്കണം എന്ന് കരുതിയതാണ്.

  വിശാലാ പറയുമ്പൊ പറയും പറയ്യാന്ന്, എന്നാലും പറയാണ്ടിരിയ്ക്കാന്‍ പറ്റ്വോ...
  സിംഗപൂരാണ്, സൈക്കിള്‍ചവിട്ടും ഇഷ്ടമാണ് പക്ഷേ എന്റെ ഈ പോസ്റ്റില്‍ കാണണ പുഴയില് കല്‍പ്പടവിന്റെ വശങ്ങളില്‍ കെട്ടിയുണ്ടാക്കിയ കൂപ്പില്‍നിന്ന് നെഞ്ച് തല്ലിവീണ്, എങിനെ ഇമ്പാക്റ്റ് കുറച്ച് വീഴാം എന്ന് ഗവേഷണം നടത്തിയിട്ടുള്ളതുകൊണ്ട് കൊണ്ട് ഒരു പൂളിലെ സീന്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കും :)