Thursday, January 11, 2007

ചെന്നൈ ഓപ്പണ്‍ ടെന്നീസ്‌ ഫൈനല്‍ ദൃശ്യങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലുതും ദക്ഷിണേഷ്യയിലെ ഏക ATP ടൂര്‍ണമെന്റുമാണ്‌ ചെന്നൈ ഓപ്പണ്‍. 400,000$ സമ്മാനത്തുകയുള്ള മത്സരത്തില്‍ മെന്‍സ്‌ സിംഗിള്‍സും മെന്‍സ്‌ ഡബിള്‍സും മത്രമേയൊള്ളൂ :-( ജനുവരി ആദ്യവാരം നടക്കുന്ന ചെന്നൈ ഓപ്പണ്‍ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യത്തെ ടൂര്‍ണമെന്റാണ്‌.

ഈ വര്‍ഷം റാഫേല്‍ നഡാലും കാര്‍ലോസ്‌ മോയയും മത്സരിച്ചെങ്കിലും രണ്ട്‌ പേരും സെമിയില്‍ പുറത്തായി. നഡാലിനെ സെമിയില്‍ തോല്‍പിച്ച ബെല്ജിയംകാരനായ സേവ്യര്‍ മാലിസും മോയയെ തോല്‍പിച്ച ആസ്ട്രിയക്കാരനായ സ്റ്റെഫാന്‍ കോബെക്കും തമ്മിലായിരുന്നു സിംഗിള്‍സ്‌ ഫൈനല്‍. ഏകപക്ഷീയമായ മത്സരത്തില്‍ 6-1, 6-3 എന്ന സ്കോറില്‍ മാലിസ്‌ സിംഗിള്‍സ്‌ കിരീടം നേടി.

ഡബിള്‍സില്‍ മാലിസും ഡിക്ക്‌ നോര്‍മനും ചേര്‍ന്ന സഖ്യം നഡാല്‍ - ബാര്‍ട്‌ലൂം സാല്‍വാവിഡാല്‍ കൂട്ടുകെട്ടിനെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ 7-6, 7-6 എന്ന സ്കോറിന്‌ പരാജയപെടുത്തി. പരസ്പരം ഒരു ഗെയിം പോലും ബ്രേക്ക്‌ ചെയ്യാന്‍ കഴിയാതിരുന്ന കളിയില്‍ ടൈ ബ്രേക്കറാണ്‌ വിധി നിര്‍ണയിച്ചത്‌.

ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വളരെ നേരത്തെ വിറ്റഴിഞ്ഞിരുന്നു. ഒടുക്കം ഇരട്ടിപ്പണം കൊടുത്താണ്‌ ടിക്കറ്റ്‌ ലഭിച്ചത്‌. 100 രൂപയുടെ ടിക്കറ്റുകള്‍ 400ഉം 500ഉം രൂപക്കാണ്‌ ബ്ലാക്കില്‍ വില്‍ക്കുന്നുണ്ടായിരുന്നത്‌.


ടൂര്‍ണമെന്റ് നടന്ന SDAT ടെന്നീസ് സ്റ്റേഡിയം


മാലിസിന്റെ സര്‍വ്


സിംഗിള്‍സ് സമ്മാനദാനം


സേവ്യര്‍ മാലിസ് & ഡിക്ക് നോര്‍മന്‍


റാഫേല്‍ നഡാല്‍ & ബാര്‍ട്‌ലൂം സാല്‍വാവിഡാല്‍


നഡാലിന്റെ സര്‍വ്വ്


മാധ്യമപ്പട


ഡബിള്‍സ് സമ്മാനദാനം


ഞാനും എന്റെ കാറും :-)