Wednesday, November 08, 2006

സൂര്യോദയം .. സൂര്യാസ്തമയവും ..

ഫോട്ടോകള്‍ ഏറ്റവും മനോഹരമാകുന്നതു സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴായെടുത്ത ചില ചിത്രങ്ങള്‍

കോഴിക്കോട് ബീച്ച് - സൂര്യാസ്തമയം

മുനമ്പം അഴിമുഖം, വൈപ്പിന്‍ ദ്വീപ് - സൂര്യാസ്തമയം


ഗേറ്റ്വേ ഓഫ് ചെറായി, പറവൂര്‍- സൂര്യാസ്തമയം


മൈദാന്‍, കോല്‍ക്കത്ത - സൂര്യാസ്തമയം


ദല്‍ തടാകം, ശ്രീനഗര്‍ - സൂര്യോദയം

ടൈഗര്‍ ഹില്‍‌സ്, ഡാര്‍ജീലിംഗ് - സൂര്യോദയം

കാമറ - നിക്കോണ്‍ കൂള്‍പിക്സ് 7900

മോഡ് - സണ്‍സെറ്റ് (1,3,6) നോര്‍മല്‍ ഫ്ലാഷില്ലാതെ (2,4,5)


29 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    അങ്ങിനെ ലാസ്റ്റ്‌ അവസാനം ഒടുക്കം ഞാനും ഒരു ബ്ലോഗ്‌ പുറത്തിറക്കി
    സൗകര്യപെടുന്നവര്‍ വന്നു കാണുക
    കമന്റുക (നിര്‍ബന്ധമില്ല)
    പുറം ചൊറിയല്‍, നോ താങ്ക്സ്‌
    കുറ്റവും കുറവും കണ്ടുപിടിച്ചു തരുന്നവരോട്‌ ഞാന്‍ എന്നും വിധേയനും കടപ്പെട്ടവനുമായിരിക്കും

  2. ലിഡിയ said...

    സിജൂ, ഈ കളറൊന്ന് മാറ്റാമോ, കറുപ്പില്‍ കണ്ണടിച്ച് പോവുന്നു, അതില്‍ ചുവന്ന ചെറിയ അക്ഷരങ്ങള്‍, ഫോട്ടോസ് സൂപ്പര്‍ബ്.

    അഭിനന്ദനങ്ങള്‍

    -പാര്‍വതി.

  3. സു | Su said...

    സിജൂ :) ചിത്രങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്. കറുപ്പില്‍ ഒരു ഭംഗിക്കുറവുണ്ട്.

  4. Vssun said...

    പടങ്ങളൊക്കെ നന്നായിട്ടുണ്ട്‌.. കറുപ്പ്‌ മാറ്റണ്ട പകരം ആ ചുമന്ന അക്ഷരങ്ങള്‍ മാറ്റിയാല്‍ നന്നായിരിക്കും

  5. Unknown said...

    സിജു,
    നല്ല തുടക്കം.
    ഈ സ്ഥലങ്ങളില്‍ ഈ സമയത്തു എത്തിപ്പെടുക എന്നതു തന്നെ ഒരു മഹാ ഭാഗ്യമാണ്!

    ഒത്തിരി യാത്രകള്‍ ചെയ്യാറുണ്ടോ?


    ‘മൈദാന്‍, കോല്‍ക്കത്ത - സൂര്യാസ്തമയം‘ യാത്രയ്ക്കിടയില്‍ എടുത്തതു പോലെ തോന്നുന്നു, അതിന് മറ്റു ചിത്രങ്ങളുടെ നിലവാരമില്ല!

  6. സൂര്യോദയം said...

    നല്ല ചിത്രങ്ങള്‍.... പോസ്റ്റിന്റെ പേര്‌ വായിച്ചപ്പോള്‍ ഞാന്‍ വിചരിച്ചു എന്നെപ്പറ്റി ആണെന്ന്.. 'ഈ ബ്ലോഗര്‍മാരെക്കൊണ്ടു തോറ്റു... ഞാനെന്ത്‌ ചെയ്യുന്നു എന്ന് നോക്കി നടക്കാ..' എന്നൊക്കെപറഞ്ഞ്‌ തുറന്നപ്പോഴല്ലേ നല്ല മനോഹര ചിത്രങ്ങള്‍.. :-)

  7. വിഷ്ണു പ്രസാദ് said...

    പാര്‍വതിയും സൂവും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

  8. Peelikkutty!!!!! said...

    ഫോട്ടോസ് അടിപൊളി.എനിക്കേറ്റം ഇഷ്ടപ്പെട്ടത് ദല്‍ തടാകം, ശ്രീനഗര്‍.എനിക്കത് കാണാന്‍ വേണ്ടി സൂര്യോദയത്തിനു മുമ്പ് സിജു എണീറ്റല്ലൊ..താങ്സ്.

  9. Physel said...

    സിജു, മനോഹരം, നന്നായിരിക്കുന്നു. ഇത്തരം പടങ്ങളില്‍ കഴിവതും തലങ്ങും വിലങ്ങും പോവുന്ന ഇലക്ട്രിക്, ടെലഫോണ്‍ കമ്പികള്‍ ഒഴിവാക്കന്‍ ശ്രമിക്കുക. ഫ്രെയിമിന്റെ മൊത്തം ബാലന്‍സിങ് അത് നശിപ്പിക്കും. (ഗേറ്റ്വേ ഓഫ് പറവൂര്‍ ശ്രദ്ധിക്കുക)ചിത്രത്തില്‍ ഡെപ്ത് അടയാളപ്പെടുത്താന്‍ ചിലപ്പോള്‍ അവ പ്രയോജനപ്പെടുമെങ്കിലും, തിരശ്ചീനങ്ങളായ (Horizontal)ഇത്തരം ഒബ്ജക്ടുകള്‍ ചിത്രത്തിന്റെ ഭംഗി കുറയ്ക്കും.

  10. മനോജ് കുമാർ വട്ടക്കാട്ട് said...

    കാഷ്മീരില്‍ ദാല്‍ തടാകത്തിലൂടെ ഒരു തോണി യാത്ര പണ്ടുമുതല്‍ക്കേയുള്ള ഒരു മോഹമാണ്‌.
    എന്ന് നടക്കുമാവോ!
    (നല്ല ഫോട്ടോകള്‍)

  11. sandoz said...

    ഒരു പാട്‌ പണിയെടുത്തിട്ടുണ്ടല്ലോ.നന്നായിട്ടുണ്ട്‌.

  12. Siju | സിജു said...

    വന്നു കണ്ട എല്ലാവര്‍ക്കും നന്ദി..
    പാര്‍വതീ, സൂ, പുഴയോരം, വിഷ്ണുപ്രസാദ് - കുറച്ചു കൂടി നല്ല കളര്‍ കോമ്പിനേഷന്‍ പരീക്ഷിച്ചു നോക്കാം. നിറങ്ങള്‍ (കളേഴ്സ് അല്ല) തിരഞ്ഞെടുക്കാന്‍ ഞാന്‍ വളരെ മോശമാ
    സപ്ത.. - യാത്ര ഒരു ക്രേസാണ്. ദില്ലിയിലേക്കു വന്നതിന്റെ ഒരു പ്രധാന ഉദ്ദേശവും അതു തന്നെ. മൈദാന്‍ രാത്രിയാണെടുത്തത്, ഫ്ലാഷിടാതെ പരീക്ഷിച്ചു നോക്കിയതാ.. നന്നായില്ലെന്നറിയാം; വേറെയൊന്നും കിട്ടാഞ്ഞതു കൊണ്ടിടുത്തിട്ടതാ. കോല്‍ക്കത്തയിലെ കുറച്ചു നല്ല ഫോട്ടോസുണ്ട്; പിന്നീടിടാം
    പീലിക്കുട്ടി - പീലിക്കുട്ടിക്കു വേണ്ടി എനിക്കങ്ങിനെ ചെയ്യാന്‍ പറ്റിയല്ലോ.. അതാണെന്റെ സന്തോഷം
    ഫൈസല്‍ - അഭിപ്രായങ്ങള്‍ക്കു നന്ദി
    പടിപ്പുര - എന്റേയും വലിയൊരു ആഗ്രഹമായിരുന്നു. അതൊരു മനോഹര അനുഭവം തന്നെയാണ്. കഴിയുമെങ്കില്‍ ഒരിക്കലെങ്കിലും പോവുക, എന്തു സഹായത്തിനും ഞാന്‍ റെഡി
    പിന്മൊഴി, സൂര്യോദയം, സാന്‍ഡോസ് - നന്ദി, നന്ദി, നന്ദി..

  13. ബിജോയ്‌ മോഹന്‍ | Bijoy Mohan said...

    ക്യാമറ ശരിയാക്കിയോ.??
    എന്നിട്ട്‌ ദില്ലിയിലെ ഗലികളും,പാര്‍ക്കുകളും, റോഡുകളും ഡിജിറ്റലില്‍ പതിപ്പിക്കൂ.... waiting...

  14. mydailypassiveincome said...

    സിജു,

    കൊള്ളാം നല്ല ചിത്രങ്ങള്‍.

    ഒരു ക്യാമറ കിട്ടിയിരുന്നെങ്കില്‍‌ല്‍‌ല്‍‌ല്‍‌ല്‍.. ഒരു ഫോട്ടോ എടുക്കാമായിരുന്നുന്നുന്നു... (ജയന്‍ സ്റ്റൈല്‍) ;)

    പച്ചാളം കേള്‍ക്കുന്നുണ്ടോ? ഒരു ക്യാമറ എനിക്കുതരാന്‍ ഡ്യൂ ആണ്. മറന്നോ എന്തോ?

  15. Anonymous said...

    സിജുവെ.. നന്നായിട്ടുണ്ട്.. പ്രത്യേകിച്ച് ഇതൊന്ന് നേരില്‍ കണ്‍ടിട്ട് വര്‍ഷങ്ങളായ സ്ഥിതിയ്ക്ക്

    സ്നേഹിത

  16. Unknown said...

    എനിക്കേറ്റവും ഇഷ്ടപ്പെട്ട സമയങ്ങള്‍ സൂര്യാസ്തമനവും ഉദയവുമാണ്. വളരെ നന്നായിരിക്കുന്നു ചിത്രങ്ങള്‍.

  17. nalan::നളന്‍ said...

    സിജു,
    സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും എത്ര എടുത്താലും മതിവരില്ല.
    ഇതിലേറ്റവും നന്നായത് “ദല്‍ തടാകം, ശ്രീനഗര്‍ - സൂര്യോദയം” തന്നെയെന്നാണെനിക്കു തോന്നുന്നത്. തടാകത്തിലെ ആ തോണി തന്നെയാണു ഇതിന്റെ മാറ്റു കൂട്ടിയത്.
    ചീനവലകളിലിടയിലൂടെയുള്ള സൂര്യാസ്തമയം മറ്റൊന്ന്, കുറച്ചുകൂടി നന്നാക്കാമായിരുന്നു, വെളിച്ചക്കുറവുകാരണം അതിന്റെ ഭംഗി മുഴുവനായി വരുന്നില്ല.

  18. Siju | സിജു said...

    ബിജോയ്; കാമറ നന്നാക്കാന്‍ കൊടുത്തു, ഈയാഴ്ച കിട്ടും. അപ്പോള്‍ പൂര്‍വ്വാധികം ശക്തിയായി തിരിച്ചെത്തുന്നതായിരിക്കും
    മഴത്തുള്ളീ, മഞ്ഞുതുള്ളീ; നന്ദി
    അനോണിയായ സ്നേഹിതേ; നന്ദി, ഇതില്‍ ഏതാണ് ഉദ്ദേശിച്ചത്
    നളന്‍; അഭിപ്രായങ്ങള്‍ക്കു നന്ദി. നാട്ടില്‍ പോകുമ്പോഴെല്ലാം എനിക്കിടുക്കാന്‍ പറ്റുന്ന ഒന്നാണത്, അടുത്ത വട്ടം നന്നാക്കാന്‍ നോക്കാം

  19. Kaippally said...

    ചെല്ല
    നല്ല തുടക്കം. അഭിപ്രായം പറയാറയിട്ടില്ല.

  20. നന്ദു said...

    ആശംസകള്‍:)

  21. ആരോമല്‍ said...

    സിജു ..
    ഫോട്ടോകള്‍ നന്നായിട്ടുണ്ട് . നേരില്‍ കണ്ട പ്രതീതി. keep it up

  22. മുക്കുവന്‍ said...

    സിജു,

    ഞാന്‍ പടങ്ങള്‍ അടിച്ചുമാറ്റി. പിന്നെ ആ മെര്‍സിടെസിന്റെ സൈഡില്‍ നിന്നുള്ള ഫോട്ടം കലക്കി, അതു ഏതോ ഒരു ഓട്ടോ ഷോയില്‍ നിന്ന് പൊക്കിയതാണോ? നന്നായിരിക്കുന്നു.

  23. Unknown said...

    സിജു,

    ദാല്‍ തടാകത്തിന്റെ ചിത്രം അസ്സലായി.

  24. Mridula said...

    Though I can't understand the language, I surely can say lovely pictures.

  25. Siju | സിജു said...

    ഇതു കാണാനെത്തിയ കൈപ്പള്ളി, നന്ദു, ആരോമല്‍, മുക്കുവന്‍, യാത്രാമൊഴി, Mridula എന്നിവര്‍ക്കെല്ലാം ഇച്ചിരി വൈകിയ നന്ദി
    മുക്കുവന്‍, അതു ബെന്‍സിന്റെ പ്രൊമോഷനു വേണ്ടി വെച്ചിരുന്നതാണ്. പിന്നെ അടിച്ചുമാറ്റിയതിനു നന്ദിയുണ്ട് :-)

  26. അപ്പു ആദ്യാക്ഷരി said...

    Siju, Good work. Keep it up.

  27. Shinisha said...
    This comment has been removed by the author.
  28. നവരുചിയന്‍ said...

    ചിത്രങ്ങള്‍ പലതും നല്ല നിലവാരം ഉണ്ട് .... എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് "മുനമ്പം അഴിമുഖം, വൈപ്പിന്‍ ദ്വീപ് - സൂര്യാസ്തമയം" ആണ് .. ഒരു സുന്ദര കേരള തിരം

  29. മുസ്തഫ|musthapha said...

    ബൂലോഗത്തേക്ക് സ്വാഗതം... ഇവിടെ ആർമാദിച്ച് വിളയാടൂ :)