ചെന്നൈ ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ ദൃശ്യങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലുതും ദക്ഷിണേഷ്യയിലെ ഏക ATP ടൂര്‍ണമെന്റുമാണ് ചെന്നൈ ഓപ്പണ്‍. 400,000$ സമ്മാനത്തുകയുള്ള മത്സരത്തില്‍ മെന്‍സ് സിംഗിള്‍സും മെന്‍സ് ഡബിള്‍സും മത്രമേയൊള്ളൂ :-( ജനുവരി ആദ്യവാരം നടക്കുന്ന ചെന്നൈ ഓപ്പണ്‍ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യത്തെ ടൂര്‍ണമെന്റാണ്.
ഈ വര്‍ഷം റാഫേല്‍ നഡാലും കാര്‍ലോസ് മോയയും മത്സരിച്ചെങ്കിലും രണ്ട് പേരും സെമിയില്‍ പുറത്തായി. നഡാലിനെ സെമിയില്‍ തോല്‍പിച്ച ബെല്ജിയംകാരനായ സേവ്യര്‍ മാലിസും മോയയെ തോല്‍പിച്ച ആസ്ട്രിയക്കാരനായ സ്റ്റെഫാന്‍ കോബെക്കും തമ്മിലായിരുന്നു സിംഗിള്‍സ് ഫൈനല്‍. ഏകപക്ഷീയമായ മത്സരത്തില്‍ 6-1, 6-3 എന്ന സ്കോറില്‍ മാലിസ് സിംഗിള്‍സ് കിരീടം നേടി.
ഡബിള്‍സില്‍ മാലിസും ഡിക്ക് നോര്‍മനും ചേര്‍ന്ന സഖ്യം നഡാല്‍ - ബാര്‍ട്‌ലൂം സാല്‍വാവിഡാല്‍ കൂട്ടുകെട്ടിനെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ 7-6, 7-6 എന്ന സ്കോറിന് പരാജയപെടുത്തി. പരസ്പരം ഒരു ഗെയിം പോലും ബ്രേക്ക് ചെയ്യാന്‍ കഴിയാതിരുന്ന കളിയില്‍ ടൈ ബ്രേക്കറാണ് വിധി നിര്‍ണയിച്ചത്.
ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വളരെ നേരത്തെ വിറ്റഴിഞ്ഞിരുന്നു. ഒടുക്കം ഇരട്ടിപ്പണം കൊടുത്താണ് ടിക്കറ്റ് ലഭിച്ചത്. 100 രൂപയുടെ ടിക്കറ്റുകള്‍ 400ഉം 500ഉം രൂപക്കാണ് ബ്ലാക്കില്‍ വില്‍ക്കുന്നുണ്ടായിരുന്നത്.
സേവ്യര്‍ മാലിസ് & ഡിക്ക് നോര്‍മന്‍
റാഫേല്‍ നഡാല്‍ & ബാര്‍ട്‌ലൂം സാല്‍വാവിഡാല്‍
മാധ്യമപ്പട

8 അഭിപ്രായങ്ങള്‍:
ഫൈസല്‍ക്കായുടെ ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിംഗിനോടുള്ള അസൂയയുടെ പരിണിത ഫലം - ചെന്നൈ ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ ദൃശ്യങ്ങള്‍.
1. അസൂയ നന്നല്ല, ആന മുക്കുന്നതു കണ്ട് അണ്ണാന്‍ മുക്കരുത്.
2. അസൂയ നന്നല്ലെങ്കിലും ബ്ലോഗിലെ പൊടി തട്ടാന്‍ ഉപയോഗിക്കാം
എന്തുപറ്റി പടങ്ങള്‍ക്ക് ഒരു brightness കുറവ്. അധികം focus ചെയ്യാന്‍ പറ്റുന്നില്ലേ...???
അഞ്ചാമത്തെ പടത്തില്‍ ആറു പെണ്‍പിള്ളേര്‍ നില്‍പ്പുണ്ടെങ്കിലും നാലെണ്ണത്തിന്റെ പേരേ എഴുതിയിട്ടുള്ളല്ലോ ... അതെന്താ ..
ബിജോയ് ചേട്ടാ, കളികളൊക്കെ രാത്രിയായിരുന്നു. നന്നായി എടുക്കണമെങ്കില്‍ കാശു കൊടുത്തു നല്ല കാമറ വാങ്ങണം :-) ഒരു നാള്‍ ഞാനും ...
ഉത്തമന്‍ ചേട്ടാ, ഇഷ്ടപെട്ടു. ചീര്‍ ലീഡേഴ്സാ.. അവര്‍ ചീറുന്ന കുറച്ചു ഫോട്ടോസ് കൂടിയുണ്ട്, ഇവിടെ ഇടാഞ്ഞതാ, അയക്കട്ട് ?
അളിയാ,
ആ ചീറുന്ന ഫോട്ടോസ് മെയില്‍ വിട്. പിന്നെ കാറ് റോള്‍സ് റോയ്സല്ല അല്ലേ.. ഛായ്.
(അയ്യോ വര്‍ത്തമാനം പറയാന്‍ സമയമില്ല. അബുദാബിയിലേക്ക് ലിഫ്റ്റ് കിട്ടണമെങ്കില്‍ ഷാര്‍ജ വരെ ഷേറിങ് ടാക്സീല്‍ പോണം. പോട്ടെ) :-)
സിജൂക്കാ........ഇതാ നിക്കോണിന്റെ കാമറ വച്ച് തട്ട്യേക്കണേല്ലെ
ദില്‍ബനളിയാ.. ഇതു ഞാന്‍ ടെന്നീസ് കാണാന്‍ പോകുമ്പോള്‍ കൊണ്ടു പോകുന്നതാ. ഛായ് കുടിക്കാന്‍ പോകുമ്പോള്‍ റോള്‍സ് റോയ്സ്
സഹൃദയനിക്കാ.. ഇതു ലതു തന്നെ
മൊനെ സിജുവേ കാറ് ഉടനെ rege: ചെയ്യണം
Post a Comment